ഗംഗുഭായ് നിലം തൊടാതെ പൊട്ടുമെന്ന് പറഞ്ഞു, ചാരമായത് കങ്കണയുടെ ധാക്കഡ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 25 മെയ് 2022 (18:37 IST)
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയാവാടി എന്ന ചിത്രത്തിനെതിരെ നടത്തിയ പരമാർശം ധാക്കാടിന്റെ പരാജയത്തോടെ വീണ്ടും
ചർച്ചയാകുന്നു.

ഈ വെള്ളിയാഴ്ച ബോക്സ്ഓഫീസിൽ 200 കോടി ചാരമാകുമെന്നും മകൾക്ക് അഭിനയിക്കാൻ അറിയുമെന്ന് തെളിയിക്കാനാണ് മഹേഷ് ബട്ട് ആലിയയെ നായികയാക്കി സിനിമകൾ ചെയ്യുന്നതെന്നുമായിരുന്നു ഗംഗുഭായ് റിലീസിന് മുൻപ് കങ്കണയുടെ വാക്കുകൾ.

100 കോടി മുതൽമുടക്കിൽ എത്തിയ കങ്കണ ചിത്രം ധാക്കഡ് ബോക്സ്ഓഫീസിൽ മൂക്കും കുത്തി വീണതോടെയാണ് കങ്കണയുടെ പഴയ പരാമർശം വീണ്ടും ചർച്ചയാകുന്നത്. 100 കോടി മുതൽ മുടക്കിൽ വന്ന ഗംഗുഭായ് 200 കോടിയിലേറെ കളക്ഷൻ നേടിയപ്പോൾ 3 കോടി മാത്രമാണ് കങ്കണ ചിത്രത്തിന് ഇതുവരെ നേടാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :