സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (15:40 IST)
വിവാഹ ജീവിതത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഞാന്‍ കള്ളം പറയാറില്ല, ആദ്യവിവാഹ സമയത്ത് നേരിട്ടത് നിരവധി വെല്ലുവിളികളാണ്. ആ വിവാഹം എനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ആ ജീവിതം കഠിനമായിരുന്നു. ഞാന്‍ സന്തോഷവാനായിരിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിവാഹത്തില്‍ ഇതോടെ വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയെന്നും വിവാഹത്തിന്റെ ആദ്യദിവസം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും നടന്‍ പറഞ്ഞു.
1978ല്‍ പ്രശസ്ത ക്ലാസിക് നര്‍ത്തകി വാണിഗണപതിയുമായാണ് കമല്‍ഹാസന്റെ വിവാഹം നടന്നത്. വിവാഹമോചനത്തിനു ശേഷം അതേ വര്‍ഷം തന്നെ നടി സരികയെ വിവാഹം കഴിച്ചു.