അനുബന്ധ വാര്‍ത്തകള്‍
- ഓണക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കും; 12 സ്പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി റയില്‍വെ നീട്ടി
- ഓണത്തിന് ചെന്നെ - കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച മുതല്‍
- വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് വരുന്ന ഏഴുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
- ആ പേടി ഇനി ഉപേക്ഷിക്കാം, മൊബൈൽ ഫോൺ റേഡിയേഷൻ കാൻസറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന
- സ്വര്‍ണവിലയ്ക്ക് വിശ്രമം; വെള്ളിവില ഇടിഞ്ഞു
സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായര്‍ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിങ്കളാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും (515 mm/hr) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.