ലോകേഷിന്റെ നല്ല സമയം കഴിഞ്ഞോ?, കൈതി 2 അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (17:59 IST)
കൈതി എന്ന ഒരൊറ്റ സിനിമയിലൂടെ തമിഴകത്തെ സ്റ്റാര്‍ ഡയറക്ടറെന്ന പദവിയാണ് ലോകേഷ് കനകരാജ് സ്വന്തമാക്കിയത്. കൈതിയ്ക്ക് പിന്നാലെ വിജയുമായി ചെയ്ത മാസ്റ്ററും വമ്പന്‍ വിജയമായി. എന്നാല്‍ വിജയ് സിനിമയ്ക്ക് പുറകെ ഇറങ്ങിയ വിക്രം എന്ന സിനിമയാണ് ലോകേഷ് എന്ന സംവിധായകന്റെ ഗ്രാഫ് ഉയര്‍ത്തിയത്. എല്‍സിയു എന്ന സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിട്ടതോടെ ലോകേഷ് സിനിമയില്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരങ്ങളെല്ലാം ക്യൂ നില്‍ക്കുന്ന അവസ്ഥയിലായി.


സ്‌ക്രിപ്റ്റിന്റെ പോരായ്മകളിലും മറ്റ് ചില കാര്യങ്ങളിലും വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും വിക്രമിന് ശേഷം ലോകേഷ് ചെയ്ത വിജയ് സിനിമയായ ലിയോയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു. ഇതിന് പിന്നാലെ ഒരു രജനീകാന്ത് സിനിമയും ആമിര്‍ ഖാനൊപ്പമുള്ള ഒരു സിനിമയും ചെയ്യാന്‍ ലോകേഷ് ധാരണയായി. ഇന്ത്യന്‍ സിനിമയിലെ തിരക്കേറിയ സംവിധായകന്‍ എന്ന നിലയില്‍ നില്‍ക്കെയാണ് രജനീകാന്ത് സിനിമയായ കൂലി റിലീസ് ചെയ്യുന്നത്. കൂലിയ്ക്ക് സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ ലോകേഷിനുള്ള ഡിമാന്‍ഡ് കുറഞ്ഞെന്നാണ് തമിഴകത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്.


കമല്‍- രജനീകാന്ത് സിനിമ ലോകേഷ് സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും കൂലി നേരിട്ട സമ്മിശ്ര പ്രതികരണം മൂലം ലോകേഷിന് ആ അവസരം നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ കൈതിയ്ക്ക് രണ്ടാം ഭാഗം ലോകേഷ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുണ്ണത്. എന്നാല്‍ ഇപ്പോഴിതാ കൈതി 2
നായകന്‍ കാര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :