"ഈ സീൻ ഞാൻ നേരത്തെ വിട്ടതാണ്" കാവൽ സിനിമയിലെ രംഗം കോപ്പിയടിയെന്ന വിമർശനത്തിന് ചുട്ട മറുപടിയുമായി സുരേഷ് ഗോപി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2020 (10:39 IST)
കഴിഞ്ഞ ദിവസം സുരേഷ്ഗോപി പങ്കുവെച്ച എന്ന ചിത്രത്തിന്റെ സ്റ്റിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സത്യം തെളിയുന്നവരെ കുടുംബത്തിനും നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് എന്ന കുറിപ്പോടെയാണ് ഒരു ആശുപത്രിയിൽ വെച്ച് പോലീസുകാരനെ ചുവരോടു ചേർത്തുനിർത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രം സുരേഷ്ഗോപി പങ്കുവെച്ചത്.

എന്നാൽ ഇതിനുപിന്നാലെ ചിത്രമായ ലൂസിഫറിൽ സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആരാധകർ രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്നും ഈ സീൻ ഒഴിവാക്കണമെന്നും വരെ ആളുകൾ കമെന്റുമായെത്തി. എന്നാൽ ഇത് കോപ്പിയടിയല്ലെന്നും സമാനമായ രംഗം സുരേഷ് ഗോപി ഇരട്ടവേഷത്തിലെത്തിയ രണ്ടാം ഭാവം എന്ന ചിത്രത്തിലും സമാന രംഗമുണ്ടെന്നും മറ്റൊരു കൂട്ടം ആരാധകരും വാദിച്ചു.ചർച്ചകൾ ചൂടുപിടിക്കവെ അവസാനം മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തി.

ഒരിക്കലുമല്ല. ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.നിധിൻ രഞ്ജിപണിക്കരാണ് കാവൽ സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :