'പുലര്‍ച്ചെ ഷൂട്ട്,എല്ലാ സപ്പോര്‍ട്ടും ചെയ്ത് ചേച്ചിയുടെ ഭര്‍ത്താവ്,'; ചിത്രയ്‌ക്കൊപ്പമുള്ള മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ച് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 ജൂലൈ 2023 (11:28 IST)
'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ജിസ് ജോയ് ചിത്രത്തില്‍ കെ എസ് ചിത്രയും ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.മനസ്സിന്‍ മടിയിലെ മാന്തളിരില്‍ എന്ന ഗാനം സിനിമയ്ക്ക് വേണ്ടി വീണ്ടും ചിത്രം പാടുകയായിരുന്നു.പുലര്‍ച്ചെ ഷൂട്ട് മടങ്ങവേ ഒന്നിച്ചൊരു ചിത്രം എടുക്കണമെന്ന് ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു.അങ്ങനെ മടങ്ങും മുന്‍പ് എടുത്ത ഫോട്ടോയാണിത്. എല്ലാ സപ്പോര്‍ട്ടും ചെയ്ത് തന്ന ചേച്ചിയുടെ ഭര്‍ത്താവ് വിജയേട്ടനെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്ന് ജിസ് ജോയ് പറഞ്ഞു.

'പ്രിയപ്പെട്ട ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍ ഇനിയും ഇതുപോലെ ഒരുപാട് കാലം സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ സമാധാനത്തോടെ ആരോഗ്യത്തോടെയുണ്ടാവട്ടെ ഒരു കലാകാരി എങ്ങനെ ആയിരിക്കണം എന്നതിന് പകരക്കാരില്ലാത്ത The Real original ആണ്......കേവലം വാനമ്പാടി മാത്രമല്ല സംഗീതത്തിന് തന്നെ അവാച്യമായ അഴകാണ് ചേച്ചി ഒരേ ഒരു സിനിമയിലെ അഭിനയിച്ചിട്ടുള്ളു, അത് എന്റെ ആയതില്‍ അഭിമാനിക്കുന്നു ദൈവത്തോട് നന്ദി പറയുന്നു ഈ കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നത്, ' കടലോളം ആഗ്രഹിച്ചപ്പോള്‍ കടല്‍ തന്നെ തന്നു ദൈവം'' എന്നാണ്. മനസ്സിന്‍ മടിയിലെ മാന്തളിരില്‍, വിജയ് സൂപ്പറിനു വേണ്ടി പാടിയത് പുലര്‍ച്ചെ ഷൂട്ട് ചെയ്ത് കഴിഞ്ഞു മടങ്ങും മുന്‍പ് എടുത്ത ഫോട്ടോയാണ്. എല്ലാ സപ്പോര്‍ട്ടും ചെയ്ത് തന്ന ചേച്ചിയുടെ ഭര്‍ത്താവ് വിജയേട്ടനെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു',-ജിസ് ജോയ് കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :