ജ്യോതിക ഇനി ബോളിവുഡിലേക്ക് നായകനായി രാജ് കുമാർ റാവു

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (17:54 IST)
തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക്. ശ്രീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക. രാജ് കുമാർ റാവുവായിരിക്കും ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുക.

വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ശ്രീ. ജന്മന അന്ധനായിരുന്ന ചെറുപ്പക്കാരൻ തൻ്റെ കഠിനപ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്നതാണ് പറയുന്നത്. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ മൂലധനനിക്ഷേപം നടത്തിയതോടെയാണ് ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായത്.ചുരുങ്ങിയ കാലം കൊണ്ടുള്ള ശ്രീകാന്ത് ബൊള്ള വ്യവസായരംഗത്തെ വളർച്ചയാകും സിനിമ പ്രതിപാദിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :