"സിനിമ മേഖലയിൽ വിവേചനം, കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന് നടിമാർ" ഹേമ കമ്മേഷൻ റിപ്പോർട്ട് കൈമാറി

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2019 (19:12 IST)
മേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് തങ്ങളുടെ റിപ്പോർട്ട് സർക്കാറിന് കൈമാറി. സിനിമയിൽ അവസരങ്ങൾക്കായി ചിലർ കിടപ്പറ പങ്കിടാൻ നിർബന്ധിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികൾക്ക് പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു. അതിനായി അതിശക്തമായ നിയമങ്ങൾ നിർമ്മിക്കുകയും ട്രൈബ്യൂണലുകൾ സ്ഥാപിക്കുകയും ചെയ്യമ്മെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയിൽ നിന്ന് മാറ്റിനിർത്താനുള്ള അധികാരം രൂപികരിക്കുന്ന ട്രൈബ്യൂണലുകൾക്ക് നൽകണം. മലയാള സിനിമയിൽ ആരെല്ലാം അഭിനയിക്കണം ആരെല്ലാം വേണ്ട എന്ന് തീരുമാനിക്കുന്ന ലോബി നിലനിൽക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നവരിവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

300 പെജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാറിന് സമർപ്പിച്ചത്. റിപ്പോർട്ടിനൊപ്പം ആയിരക്കണക്കിന് അനുബന്ധ രേഖകൾ, നിരവധി ഓഡിയോ,വീഡിയോ ക്ലിപ്പുകൾ,സ്ക്രീൻ ഷോട്ടുകൾ എന്നിവ അടങ്ങുന്ന പെൻഡ്രൈവും കമ്മീഷൻ സമർപ്പിച്ചിട്ടുണ്ട്.

പ്രമുഖ നടി ശാരദ,വത്സലകുമാരി എന്നിവരാണ് ഹേമ കമ്മീഷനിലെ മറ്റംഗങ്ങൾ.ഇവരും പ്രത്യേകം റിപ്പോർട്ടുകൾ കൈമാറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :