കഥ പറയാൻ ചെന്ന സംവിധായകൻ ഭയന്നു, മമ്മൂട്ടി യെസ് മൂളി; പിറന്നത് ബ്ലോൿബസ്റ്റർ

‘ഭയമായിരുന്നു മമ്മൂക്കയെ കാണാൻ, ഒരു വിലയുമില്ലാത്ത കഥാപാത്രമായിരുന്നു’ - സംവിധായകൻ പറയുന്നു

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2019 (17:50 IST)
ഷാഹി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ബ്ലോൿബസ്റ്റർ ചിത്രമാണ് മായാവി. ഫാമിലി എന്റർ‌ടെയ്‌നർ ആയിരുന്നു ചിത്രം. ചിത്രത്തിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിനെ കുറിച്ചും കഥ പറയാൻ ചെന്നതിനെ കുറിച്ചും സംവിധായകൻ ഷാഫിയുടെ വെളിപ്പെടുത്തലുകൾ വൈറലാകുന്നു.

ഭയത്തോട് കൂടെയാണ് ഷാഫി മമ്മൂട്ടിയെ കാണാൻ ചെന്നത്. എന്തുകൊണ്ടാണ് കഥ പറയാൻ ഭയന്ന് ചെന്നതെന്നും ഷാഹി വ്യക്തമാക്കുന്നുണ്ട്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഷാഫി പറഞ്ഞു.

‘ആന്റോ ജോസഫ് ആണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് മായാവിയുടെ കഥ ഒന്ന് സൂചിപ്പിച്ചു നോക്കാം എന്ന്. മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോള്‍ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്, പ്രേക്ഷകര്‍ക്ക് മുന്നില്‍ അയാളൊരു ഹീറോ ആണെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മഹിക്ക് ഒരു വിലയുമില്ല. സലിം കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചു നിര്‍ത്തുകയാണ്. മെഗാസ്റ്റാര്‍ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതം മൂളി.’ - ഷാഫി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :