കുഞ്ചാക്കോ ബോബനെ മലര്‍ത്തിയടിക്കുന്നത് കണ്ട് പൊട്ടിച്ചിരിച്ച് റിമ കല്ലിങ്കല്‍; പാവം ചാക്കോച്ചന്‍ എന്ന് ആരാധകര്‍ (വീഡിയോ)

രേണുക വേണു| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (11:15 IST)

കുഞ്ചാക്കോ ബോബന്‍ ചിത്രം ഭീമന്റെ വഴി തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു രസികന്‍ വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഭീമന്റെ വഴി എന്ന സിനിമയില്‍ ജൂഡോ ട്രെയ്‌നറുടെ വേഷം അവതരിപ്പിച്ചിരിക്കുന്ന ചിന്നു ചാന്ദിനി കുഞ്ചാക്കോ ബോബനെ പൊക്കി മലര്‍ത്തിയടിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഭീമനെയും കൂടി പഠിപ്പിക്കുവോ..... ജൂഡോ ജൂഡോ!? പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ, ഭീമന്റെ വഴി. വേള്‍ഡ് വൈഡ് ആയി'' എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചിന്നു ചാന്ദിനി ചാക്കോച്ചനെ മലര്‍ത്തിയടിക്കുന്നത് കണ്ടപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :