അനുബന്ധ വാര്‍ത്തകള്‍
- 5 സംസ്ഥാന അവാര്‍ഡുകള്‍, പുരസ്കാര നേട്ടത്തില്‍ മുന്നില്‍ 'സൂഫിയും സുജാതയും', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- 'ഒരുപാട് സ്നേഹം സാം'; സമന്തയ്ക്ക് നന്ദി പറഞ്ഞ് നടന്‍ ദേവ് മോഹന്‍
- അല്ലു അര്‍ജുനൊപ്പം മകളെത്തി ആദ്യ സിനിമയില്‍ അഭിനയിക്കാന്‍, സ്വാഗതം ചെയ്ത് ശാകുന്തളം അണിയറപ്രവര്‍ത്തകര്‍
- photos|അല്ലു അര്‍ജുനൊപ്പമുള്ള മലയാള നടനെ മനസ്സിലായോ ?
- അല്ലു അര്‍ജുന്റെ മകളും സിനിമയിലേക്ക്, സമാന്തയുടെ ശാകുന്തളത്തില്‍ അല്ലു അര്‍ഹ അഭിനയിക്കും
'പുള്ളി'യില്‍ സജിയായി സെന്തില്‍ കൃഷ്ണ,'ഉറുമ്പുകള്‍ ഉറങ്ങാറില്ല' സംവിധായകന്റെ ത്രില്ലര്‍ ചിത്രം വരുന്നു
ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി' റിലീസിനൊരുങ്ങുന്നു. ദേവ് മോഹന്‍,ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, കിഷോര്‍ കുമാര്‍, വെട്ടുകിളി പ്രകാശ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ നടന്‍ സെന്തില്‍ കൃഷ്ണയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
സെന്തില്‍ കൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു. സജി എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.