രേണുക വേണു|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (16:33 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ഓഗസ്റ്റ് 10 വ്യാഴാഴ്ച വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ജയിലറില്‍ സുപ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനിടയിലാണ് ജയിലറിന്റെ റിലീസ് ഓഗസ്റ്റ് 18 ലേക്ക് മാറ്റിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. അതിന്റെ സത്യാവസ്ഥ എന്താണെന്നോ?
ജയിലര്‍ റിലീസ് മാറ്റി എന്നത് വാസ്തവം തന്നെയാണ്. പക്ഷേ അത് രജനികാന്തിന്റെ ജയിലര്‍ അല്ല. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള ചിത്രം ജയിലറിന്റെ റിലീസാണ് ഓഗസ്റ്റ് 18 ലേക്ക് മാറ്റിയത്. ഈ ചിത്രവും ഓഗസ്റ്റ് 10 ന് തന്നെയാണ് റിലീസ് തീരുമാനിച്ചിരുന്നത്.