അനുബന്ധ വാര്‍ത്തകള്‍
- 'രണ്ട് പ്രസവവും ഒരു മിസ്കാരേജും കഴിഞ്ഞ ശരീരം'; പരിഹസിച്ചവർക്ക് പേളി മാണിയുടെ മറുപടി
- Gouri Kishan: 'എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങള്‍ക്കു എന്ത് വേണം'; പാപ്പരാസി യുട്യൂബര്‍ക്കു ചുട്ടമറുപടി നല്കി ഗൗരി കിഷന്
- സിനിമയിലെ ഇഡലിയെല്ലാം തിന്നുന്നത് നിത്യയാണെന്ന് തോന്നുന്നു, അധിക്ഷേപവുമായി റിവ്യൂവർ
- ജയറാം- കാളിദാസ് ചിത്രത്തിൽ നായികയായി ഇഷാനി കൃഷ്ണ!
- 'കാണാൻ ചുള്ളിക്കമ്പ് പോലെയുണ്ട്'; നേരിട്ട ബോഡി ഷെയ്മിങ്ങ് കമന്റുകളെക്കുറിച്ച് നടി
ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ
'ആശകള്‍ ആയിരം' എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു ഇഷാനി
Ishani Krishna
ബോഡി ഷെയിമിങ് കമെന്റുകള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അവരോട് നന്ദിയുണ്ടെന്നും ഇഷാനി കൃഷ്ണ പറയുന്നു. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തന്റെ പുതിയ ചിത്രം 'ആശകള്‍ ആയിരം' എന്ന സിനിമയുടെ വിശേഷങ്ങള്‍ വനിതയോട് പങ്കുവെക്കുകയായിരുന്നു ഇഷാനി കൃഷ്ണ.
"നെഗറ്റീവ് കമന്റുകള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബോഡി ഷെയ്മിങ് കമന്റുകള്‍ വന്നിട്ടുണ്ട്. എന്നെ ബോഡി ഷെയിം ചെയ്തവരോട് ഒരുപാട് നന്ദിയുണ്ട്. പണ്ടൊക്കെ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്, പഴയ ഫോട്ടോ നോക്കി ഞാന്‍ അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്നൊക്കെ പറയാറുണ്ട്. പക്ഷെ എന്നെ ആ കമന്റുകളാണ് എന്‍ഗെരെജ് ചെയ്തത്. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് ഞാന്‍ പറയില്ല, പക്ഷെ അത് എന്നെ മാറാന്‍ വേണ്ടി സഹായിച്ചിട്ടുണ്ട്. എനിക്ക് എന്റെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ കുറച്ചൂടെ വണ്ണം വെച്ചാല്‍ കൊള്ളാം എന്ന് തോന്നാറുണ്ട്''- ഇഷാനി പറഞ്ഞു.
"70 ശതമാനം ഡയറ്റും 30 ശതമാനം വർക്കൗട്ടും. മൂന്ന് മാസം ഞാൻ വളരെ ഫോക്കസായിരുന്നു ഭക്ഷണത്തിൽ. മെലിയാനുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ വണ്ണം വെക്കാൻ എന്നെ സഹായിച്ചത് ഭക്ഷണം കഴിക്കലാണ്. അപ്പച്ചിയുണ്ടാക്കുന്ന ഭക്ഷണമാണ് എനിക്ക് കംഫർട്ട് ഫുഡ്"- ഇഷാനി കൂട്ടിച്ചേർത്തു