'രണ്ട് പ്രസവവും ഒരു മിസ്കാരേജും കഴിഞ്ഞ ശരീരം'; പരിഹസിച്ചവർക്ക് പേളി മാണിയുടെ മറുപടി
"ബോഡിഷേമിംഗ് നടത്തുന്നത് സ്വാഭാവികമായ കാര്യമാണെന്ന് കരുതുന്നവർക്ക്, ഒരു നിമിഷം മൗനം പാലിക്കൂ"
perly mani
ഇപ്പോഴിതാ പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് മറുപടിയുമായാണ് പേളി മാണി എത്തിയിരിക്കുന്നത്. ബോഡിഷേമിംഗിന് എതിരെയുള്ള പേളിമാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
തന്റെ ശരീരം രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച ശരീരമാണെന്നും അതിലെ ഓരോ പാടുകളും അടയാളങ്ങളും ഓരോ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നതെന്നും പേളി ഇൻസ്റ്റഗ്രാംമിൽ കുറിച്ചു. മറ്റുള്ളവരുടെ പരിഹാസങ്ങളല്ല, മറിച്ച് സ്വന്തം ശരീരത്തോടുള്ള ആദരവാണ് പ്രധാനമെന്നും പേളി തുറന്നടിച്ചു.
പേളിയുടെ വാക്കുകൾ..
"ബോഡിഷേമിംഗ് നടത്തുന്നത് സ്വാഭാവികമായ കാര്യമാണെന്ന് കരുതുന്നവർക്ക്, ഒരു നിമിഷം മൗനം പാലിക്കൂ... അത് തെറ്റായ കാര്യമാണ്, ഒരിക്കലും ശരിയായ കാര്യമല്ല, എന്‍റെ ശരീരത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച എൻ്റെ ഈ ശരീരം മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു"

'ഹീലിങ് ഫ്രം വിത്തിൻ' എന്ന ഹാഷ്‌ടാഗോടെ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് നിമിഷങ്ങൾക്കുള്ളിലാണ് ആളുകൾ ഏറ്റെടുത്തത്.