ഇന്ത്യന്‍ 2 കമല്‍ഹാസന്റെ ആറാട്ടായോ? 3 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ ഇങ്ങനെ

Indian 2
Indian 2
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജൂലൈ 2024 (19:41 IST)
കോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ഇന്ത്യന്‍ 2 കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ഇന്ത്യന്‍ സിനിമയുടെ സീക്ക്വല്‍ ആയിരുന്നിട്ടും പ്രതീക്ഷിച്ച വരവേല്‍പ്പല്ല സിനിമയ്ക്ക് ലഭിച്ചത്. 100 വയസിന് മുകളിലുള്ള നായക കഥാപാത്രത്തിന്റെ ഫൈറ്റ് രംഗങ്ങളും സിനിമയുടെ ദൈര്‍ഘ്യവുമെല്ലാം ആരാധകരെ മടൂപ്പിച്ചപ്പോള്‍ നെഗറ്റീവ് റിവ്യൂസും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഭേദപ്പെട്ട അഡ്വാന്‍സ് ബുക്കിങ്ങോടെ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ആദ്യ ദിവസം തന്നെ ബോക്‌സോഫീസില്‍ 30.25 കോടി രൂപ കളക്ട് ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യൂ ലഭിച്ചതോടെ അടുത്ത ദിവസം സിനിമയുടെ കളക്ഷന്‍ 21.1 കോടിയായി കുറഞ്ഞു. സിനിമ റിലീസ് ചെയ്ത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഞായറാഴ്ച 17.8 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ഇതോടെ ആദ്യ വാരാന്ത്യത്തില്‍ 69.15 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും സിനിമ നേടിയത്. അതേസമയം വിദേശങ്ങളിലെ കണക്ക് കൂടി പരിശോധിക്കുമ്പോള്‍ സിനിമ ഇതിനകം 100 കോടി ക്ലബില്‍ ഇടം നേടി. 109.15 കോടി രൂപയാണ് 3 ദിവസം കൊണ്ട് സിനിമ സ്വന്തമാക്കിയത്.


250 കോടിയോളം മുടക്കിയാണ് ഇന്ത്യന്‍ 2 തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ സ്ഥിരതയോട് കൂടി രണ്ടാഴ്ചയെങ്കിലും ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെ നടത്തിയാലെ സിനിമ ലാഭത്തിലാവുകയുള്ളു. എന്നാല്‍ ആദ്യദിനം മുതല്‍ കളക്ഷന്‍ കുറഞ്ഞതോടെ സിനിമ സാമ്പത്തികമായി ലാഭം നേടുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ആരാധകരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് സിനിമയുടെ 20 മിനിറ്റോളം വരുന്ന രംഗങ്ങള്‍ നിര്‍മാതാക്കള്‍ വെട്ടിമാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു