അനുബന്ധ വാര്‍ത്തകള്‍
- കമൽഹാസൻ ഇനി അമ്മയിലും അംഗം, അംഗത്വം സ്വീകരിച്ച് ഉലകനായകൻ
- ബോക്സോഫീസിൽ ഇന്ത്യൻ 2വിന് സമ്മിശ്ര പ്രതികരണം, എന്തിരന് ശേഷം ശങ്കറിന് എവിടെയാണ് പിഴച്ചത്?
- Indian 2 First Response: ഇന്ത്യൻ താത്ത തരംഗം സൃഷ്ടിച്ചോ? ഇന്ത്യൻ 2 വിൻ്റെ ആദ്യ പ്രതികരണങ്ങൾ അറിയാം
- കൽകിയ്ക്ക് ഭീഷണിയാകുമോ? അതോ നനഞ്ഞ പടക്കം മാത്രമോ, ഇന്ത്യൻ 2 റിലീസിന് ഇനി 2 ദിവസം മാത്രം
- എന്റെ ആദ്യ നായിക, കാവ്യാ മാധവനെ ചേര്‍ത്തുനിര്‍ത്തി മുന്ന
ശങ്കർ എപ്പോഴും പ്രചോദനം, ഇന്ത്യൻ 2 ആസ്വദിച്ചെന്ന് കാർത്തിക് സുബ്ബരാജ്
കമല്‍ഹാസനെ നായകനാക്കി സംവിധായകന് ശങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ 2 സിനിമയെ പ്രശംസിച്ച് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. സിനിമ താന്‍ ഏറെ ആസ്വദിചെന്നും സംവിധായകന് ശങ്കര്‍ ഇപ്പോഴും പ്രചോദിപ്പിക്കുന്നതായും സുബ്ബരാജ് പറഞ്ഞു. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സുബരാജിന്റെ പ്രതികരണം,
#Indian2... Enjoyed @shankarshanmugh sir's iconic big thoughts n 'Larger than Life' scale execution of those thoughts on Screen You are an inspiration always sir
— karthik subbaraj (@karthiksubbaraj) July 13, 2024
Kamal sir as always was
And to see Senapathy intro with Indian Theme was a Nostalgic High!!… pic.twitter.com/aSDdb0prUi
ഇന്ത്യന്‍ 2 വിലെ കമല്‍ഹാസന്റെ പ്രകടനം തനിക്ക് നോസ്റ്റാള്‍ജിയ സമ്മാനിച്ചെന്നും മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. 200 കോടിയോളം മുതല്‍മുടക്കിലെടുത്ത സിനിമയുടെ മൂന്നാം ഭാഗം അടുത്ത വര്‍ഷമാകും റിലീസ് ചെയ്യുക. ലൈക്ക പ്രൊഡക്ഷന്‍സ്,റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. കമല്‍ഹാസനെ കൂടാതെ സിദ്ധാര്‍ഥ്,എസ് ജെ സൂര്യ,വിവേക്,ജയപ്രകാശ്,സമുദ്രക്കനി,പ്രിയ ഭവാനി ശങ്കര്‍,രാകുല്‍ പ്രീത് സിംഗ്,ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റ് പ്രമുഖ താരങ്ങള്‍.