മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച പടം മമ്മൂട്ടിയുടെ വീട്ടിലെ തീയേറ്റര്‍ കണ്ട് കുടുംബം, സംവിധായകന്‍ ലിജോ അന്ന് വന്നിരുന്നു, ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (09:20 IST)
മമ്മൂട്ടിയുടെ വീട്ടിലിരുന്ന് അവസാനമായി കണ്ട സിനിമയെക്കുറിച്ച് പറയുകയാണ് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയാണ് കുടുംബത്തോടൊപ്പം മമ്മൂട്ടിയുടെ വീട്ടിലെ തിയേറ്ററില്‍ ഇരുന്ന് കണ്ടത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സിനിമ കാണാന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്ന് ഇബ്രാഹിംകുട്ടി പറയുന്നു. തന്റെ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും ഒപ്പം മമ്മൂട്ടി പടം കണ്ട ഓര്‍മ്മ ഇബ്രാഹിംകുട്ടി പങ്കുവെച്ചു.

സിനിമ കണ്ടുതീര്‍ന്നതോടെ ലിജോ എല്ലാവരോടും അഭിപ്രായങ്ങള്‍ ചോദിച്ചു. ഓരോരുത്തര്‍ക്കും പല അഭിപ്രായങ്ങള്‍ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ആ അഭിപ്രായങ്ങള്‍ എല്ലാം ശരിയാണെന്നാണ് ലിജോ തങ്ങളോട് പറഞ്ഞതെന്നും ഇബ്രാഹിംകുട്ടി പറയുന്നു.


നിങ്ങള്‍ക്ക് എന്ത് തോന്നുന്നു അത് തന്നെയാണ് ആ സിനിമ. നിങ്ങള്‍ക്ക് തോന്നുന്ന വേര്‍ഷനാണ് ശരിയെന്നും. അത് ഓരോരുത്തരുടെയും ശരിയാണെന്നും ലിജോ പറഞ്ഞു. അങ്ങനെയുള്ള ഒരു ചര്‍ച്ചയാണ് സിനിമ കഴിഞ്ഞ് ഉണ്ടായതെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :