'സ്വപ്ന സാക്ഷാത്കാരം';മകള്‍ സിനിമയെക്കുറിച്ച് രാഹുല്‍രാജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (15:02 IST)

ജയറാം മീര ജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ റിലീസിന് ഒരുങ്ങുകയാണ്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ നിങ്ങള്‍ക്കു മുന്നിലെത്തുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായത് തന്നെ ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് സംഗീതസംവിധായകന്‍ രാഹുല്‍ രാജ്.
' മീരാ ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് സാറിന്റെയും ജയറാമിന്റെയും സിനിമയുടെ ഭാഗമാകുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. 'മകള്‍' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തതും സത്യന്‍ സാറിനും എന്റെ പ്രിയപ്പെട്ട അനൂപ് സത്യനുമൊപ്പമുള്ള ജോലി ചെയ്തതും ശരിക്കും പ്രതിഫലദായകമായ ഒരു അനുഭവമാണ്'- രാഹുല്‍രാജ് കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :