രേണുക വേണു|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (17:43 IST)
Hridayapoorvam OTT Release: മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' ഒടിടിയിലേക്ക്. സെപ്റ്റംബര്‍ 26 (വെള്ളി) നു ചിത്രം ഒടിടിയില്‍ എത്തും.
ജിയോ ഹോട്ട് സ്റ്റാറിനാണ് ഒടിടി സംപ്രേഷണാവകാശം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ഓഗസ്റ്റ് 28 നാണ് തിയറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 46 കോടിയോളം കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു.
ഹൃദയപൂര്‍വ്വത്തിന്റെ തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്‌സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.