ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ശിവകാര്‍ത്തികേയന്റെ പ്രായം എത്രയെന്ന് അറിയാമോ ? സ്‌പെഷ്യല്‍ വീഡിയോ കാണാം
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (12:05 IST)
തമിഴ് സിനിമ പ്രേമികളുടെ പ്രിയതാരം ശിവകാര്‍ത്തികേയന്റെ 37-ാം ജന്മദിനമാണ് ഇന്ന്. 1985 ഫെബ്രുവരി 17നാണ് നടന്‍ ജനിച്ചത്. 2012 മുതല്‍ സിനിമയില്‍ സജീവം. സ്റ്റാര്‍ വിജയ് ചാനലിലെ റിയാലിറ്റി ഷോ വഴിയാണ് കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
പാണ്ടിരാജ് സംവിധാനം ചെയ്ത മറീനയില്‍ നടന്‍ അഭിനയിച്ചു.3, മനം കോതി പറവയ് എന്നീ സിനിമകളിലൂടെ തമിഴ് സിനിമാലോകത്ത് തന്റെതായ ഇടം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു താരം. കേഡി ബില്ല കില്ലാഡി രംഗ, എതിര്‍ നീ്ച്ചാല്‍, വരുത്തപടാത്ത വാലിബര്‍ സംഘം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും 2015ല്‍ പുറത്തിറങ്ങിയ കാക്കി സട്ടൈയ് നടന്റെ കരിയറിലെ വഴിത്തിരിവായി.