ഭർത്താവിന്റെ ആദ്യ ഭാര്യയുടെ സുഹൃത്ത്, പിന്നെ ജീവിത പങ്കാളി, തുടർന്ന് വിവാഹ മോചനം; ഹൻസികയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?
ഹൻസികയുമായി പ്രണയത്തിലായതിനെ തുടർന്ന് ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത സൊഹൈൽ, ഹൻസികയെ വിവാഹം കഴിക്കുക ആയിരുന്നു
Hansika Motwani
ഉറ്റ സുഹൃത്തുമായുള്ള ഭർത്താവിൻ്റെ ആദ്യ വിവാഹം
ഹൻസികയുടെ ആദ്യവിവാഹവും സൊഹൈൽ കതൂരിയയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. ഹൻസികയുടെ സുഹൃത്തായിരുന്ന റിങ്കി ബജാജിനെയായിരുന്നു സൊഹൈൽ ആദ്യം വിവാഹം ചെയ്തത്. എന്നാൽ ഹൻസികയുമായി പ്രണയത്തിലായതിനെ തുടർന്ന് ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത സൊഹൈൽ, ഹൻസികയെ വിവാഹം കഴിക്കുക ആയിരുന്നു. സൊഹൈലും റിങ്കുവും വിവാഹമോചനം നേടി കുറച്ചു കാലത്തിനുശേഷമായിരുന്നു ഇവരുവരുടെയും വിവാഹം. ഈ സമയത്ത് ഹൻസികക്കെതിരെ ഒരുപാട് ആരോപണങ്ങൾ വന്നിരുന്നു എങ്കിലും താരം അതെല്ലാം നിഷേധിക്കുകയായിരുന്നു. സൊഹൈലിന്റെയും റിങ്കെയുടെയും വിവാഹമോചനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹൻസിക അടിവരയിട്ട് പറഞ്ഞിരുന്നു. ഹൻസികയെ പിന്തുണച്ച് സൊഹൈലും അന്ന് രംഗത്തെത്തിയിരുന്നു.
ഹൻസികയുമായുള്ള വിവാഹവും വിവാഹ മോചനവും
2022ലായിരുന്നു ഹൻസികയുടേയും സൊഹൈലിന്‍റെയും വിവാഹം. ഹൻസികയുടെ സഹോദരനും സൊഹൈലും നല്ല സുഹൃത്തുക്കളായിരുന്നു. സഹോദരൻ വഴിയാണ് ഹൻസിക സൊഹൈലിനെ പരിചയപ്പെട്ടത്. പിന്നീട് ഇവർ ബിസിനസ് പങ്കാളികളാവുകയും ഇവരുവരും ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് അടുപ്പത്തിൽ ആവുകയുമായിരുന്നു. തുടർന്നായിരുന്നു വിവാഹം. എന്നാൽ നാല് വർഷം മാത്രം നീണ്ടുനിന്ന ആ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.
2024 ജൂലൈ മുതൽ അവർ വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. സൊഹൈലിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ ഹൻസികയ്ക്ക് താൽപ്പര്യമില്ലായിരുന്നു എന്നും ഇക്കാരണത്താൽ, അവർ വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.
ബിസിനസ്സുകാരനായ പ്രദീപ് മൊത്വാനിയുടെയും ഡെർമറ്റോളജിസ്റ്റായ മോണ മൊത്വാനിയുടെയും മകളായി 1991 ഓഗസ്റ്റ് 9-ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഹൻസിക ജനിച്ചത്. മുംബൈയിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിലായിരുന്നു ഹൻസികയുടെ പ്രാഥമിക വിദ്യാഭ്യാസം.