രേണുക വേണു|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (15:54 IST)
Grace Antony Marriage: നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. വരന്‍ ആരെന്ന് പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല.
' ബഹളമില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല
അവസാനം ഞങ്ങള്‍ അത് സാധ്യമാക്കി' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. വരന്റെ കൈയില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഗ്രേസ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ കഴുത്തില്‍ കിടക്കുന്ന താലി ചരടും കാണാം.
ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡിങ്ങിലൂടെയാണ് ഗ്രേസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലൗ സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക്, അപ്പന്‍, സാറ്റര്‍ഡെ നൈറ്റ്, നുണക്കുഴി എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. നഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിലും അഭിനയിച്ചു. മോഡലിങ്ങിലും നൃത്തരംഗത്തും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.