പ്രശസ്‌തയാക്കിയത് സന്തോഷ് പണ്ഡിറ്റ്, ആ പാട്ട് ഇല്ലായിരുന്നെങ്കിൽ എന്നെ ആരും അറിയാതെ പോയേനെ: ഗ്രേസ് ആന്റണി

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (16:41 IST)
ഹാപ്പി വെഡ്ഡിങ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗ്രേസ് ആന്റണി. തുടർന്ന് കുംബളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധ നേടിയ താരം ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്‌സിൽ സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന പാട്ട് ഗ്രേസ് പാടുന്നുണ്ട്. ആ രംഗത്തിലൂടെയായിരുന്നു ഗ്രേസ് പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത്.

ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍, ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും തന്നെ അറിയാതെ പോയേനെയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗ്രേസ് ആന്റണി. താന്‍ തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തത്. ആ പാട്ട് എടുക്കണമെന്ന് തോന്നി ഡയറക്ടറോട് പറഞ്ഞു. ഹരിമുരളീരവം ആയിരുന്നു ആദ്യം പാടാനിരുന്നത്. പക്ഷേ ആ പാട്ട് പാടാൻ തോന്നിയില്ല. അങ്ങനെയാണ് ഈ ഗാനത്തിലേക്കെത്തിയത്.

ഹാപ്പി വെഡ്ഡിംഗില്‍ ടീന എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ഗ്രേസ് ചെയ്തത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം 2016ലാണ് പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :