Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (13:27 IST)
ആരാധകരുടെ ‘തല‘യെ പിടികിട്ടില്ലെന്നാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പറയുന്നത്. അജിത്ത് എന്ന സൂപ്പര്‍ സ്റ്റാറിന്റെ സ്വഭാവമൊന്നുമല്ല അതിന് കാരണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത് - ഗൗതം മേനോന്‍ ചിത്രത്തിലെ കഥയെക്കുറിച്ചാണ് ഈ പരാമര്‍ശം.
നാല് വ്യത്യസ്ത ലുക്കിലാണ്
തല ഇതില്‍ പ്രത്യക്ഷപ്പെടുക. 28 വയസ് മുതല്‍ 35 വയസ് വരെയുള്ള പ്രായമാണ് അജിത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സിനിമ കണ്ടു തുടങ്ങി 45 മിനിട്ട് കഴിഞ്ഞാലും പ്രേക്ഷകര്‍ക്ക് അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെപ്പറ്റി ഒരെത്തും പിടിയും കിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. കഥാപാത്രം ക്ലിക്കാവുകയാണെങ്കില്‍ സീക്വല്‍ ആയി സിനിമകള്‍ പ്രതീക്ഷിക്കാമെന്നും ഗൌതം മേനോന്റെ ഉറപ്പ്.
28 വയസ് പ്രായമുള്ള ഐ ടി പ്രൊഫഷണല്‍ ആണ് അനുഷ്ക അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാല്‍ തൃഷ കരിയറിലെ ഏറ്റവും മികച്ച വേഷമാകും ചിത്രത്തിലേത്. ചിത്രത്തിന് മൂന്നു പേരുകള്‍ കണ്ടു വച്ചിട്ടുണ്ട്. അജിത്തും നിര്‍മ്മാതാവും താനും കൂടിയാലോചിച്ച ശേഷം ചിത്രത്തിന് അതില്‍ നിന്നും മികച്ച ഒരു ടൈറ്റില്‍ അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നും ഗൗതം വ്യക്തമാക്കി.