'മിസ്റ്റര്‍ ഹാക്കര്‍' റിലീസിന് ഇനി രണ്ടു നാള്‍ ! പുത്തന്‍ സിനിമയെ കുറിച്ച്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (12:43 IST)
ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ഹാക്കര്‍. സെപ്റ്റംബര്‍ 22ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ ജീവിക്കുന്ന കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മിസ്റ്റര്‍ ഹാക്കര്‍ എന്ന സിനിമ പറയുന്നത്.

സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസ് ആണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍ ,എം എ നിഷാദ്, മാണി സി കാപ്പന്‍, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജന്‍, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വാരാപ്പുഴ, അംബിക മോഹന്‍, ഗീതാ വിജയന്‍, നീനക്കുറിപ്പ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അഷ്‌റഫ് പാലാഴിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :