ലോകേഷ് കനകരാജിനൊപ്പം ഗൗതം മേനോന്‍, വിജയ്യുടെ 'ദളപതി 67' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (11:02 IST)
വിജയ്യുടെ ദളപതി 67 ല്‍ താന്‍ ഒരു വേഷം ചെയ്യുമെന്ന് ഗൗതം മേനോന്‍ സ്ഥിരീകരിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 2023 ല്‍ തിയറ്ററുകളിലെത്തും.

ദളപതി 67 ഓരോ വിശേഷങ്ങള്‍ അറിയുവാനും വിജയ് ആരാധകര്‍ കാത്തിരിക്കുകയാണ്.ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.ഗൗതം മേനോന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ദളപതി 67 ന്റെ ഭാഗമാണെന്ന് വെളിപ്പെടുത്തി.

വിജയുടെ വാരിസ് റിലീസിന് ശേഷം 'ദളപതി 67' ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുമെന്ന് അഭ്യൂഹമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :