വിജയിനും അജിത്തിനും ഇനി നായിക തൃഷ, പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (13:00 IST)
വിജയ്, അജിത്ത് എന്നീ നായകന്മാരുടെ നായികയാക്കാന്‍ തൃഷ.'എകെ 62'ല്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ നടിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമ കൂടിയാകും ഇത്.'ക്രീടം', 'മങ്കാത്ത', യെന്നൈ അറിന്താല്‍' തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് മുമ്പ് രണ്ടാളും ഒന്നിച്ച് അഭിനയിച്ചത്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന എകെ 62, 2023 ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.

വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ദളപതി 67' അണിയറയില്‍ ഒരുങ്ങുകയാണ്. ഈ സിനിമയിലും ഉണ്ടെന്നാണ് വിവരം.14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ വിജയുടെ നായികയാകുന്നത്.

'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.അരുന്‍ വസീഗരന്‍ സംവിധാനം ചെയ്യുന്ന 'ദി റോഡ്' ഒരുങ്ങുകയാണ്.തൃഷയുടെ 'രാംഗി' അടുത്തതായി പ്രദര്‍ശനത്തിന് എത്തും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :