സമരം തുടങ്ങി, 'ഫ്രീഡം ഫൈറ്റ്' സോണി ലൈവില്‍ എത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (09:09 IST)

മലയാളം ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ് സോണി ലൈവില്‍ പ്രദര്‍ശനം ആരംഭിച്ചെന്ന് സംവിധായകന്‍ ജിയോ ബേബി.സമരം തുടങ്ങി എന്ന് കുറിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
അഞ്ച് സംവിധായകരുടെ അഞ്ച് കഥകള്‍ ചേര്‍ന്നൊരു സിനിമയാണ് ഫ്രീഡം ഫൈറ്റ്.ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് തുടങ്ങിയ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഉണ്ടാകും.
ജോജു ജോര്‍ജ്, റോഷനി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.

ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റി, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :