അഭിറാം മനോഹർ|
Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (18:26 IST)
ചില ഒടിടി പ്ലാറ്റ്‌ഫോമുകൾ ചിലപ്പോളെല്ലാം അശ്ലീലമുള്ള ഉള്ളടക്കം കാണിക്കുന്നുണ്ടെന്നും ഇത് പരിശോധിക്കാൻ പ്രത്യേകം സംവിധാനം വേണമെന്നും സുപ്രീം കോടതി. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമർശം.
മുൻകൂർ ജാമ്യഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് നൽകിയ അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ചില ഒടിടി പ്ലാറ്റ്‌ഫോമുകൾ ചില സമയങ്ങളിൽ പോർണാഗ്രാഫിക് ഉള്ളടക്കം കാണിക്കുന്നതായും കോടതി ചൂണ്ടികാട്ടി.