ഫഹദിന്റെ മാസ്മരിക പ്രകടനം, ഞെട്ടിച്ച് വടിവേലു; മാരീസൻ ഒ.ടി.ടിയിലേക്ക്

തിയേറ്ററിൽ വർക്ക് ആകാതെ പോയ സിനിമയായിരുന്നു ഇത്.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2025 (09:45 IST)
മാമന്നൻ എന്ന ഹിറ്റിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ചിത്രമായിരുന്നു മാരീസൻ. മലയാളിയായ സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ ചിത്രം നേടിയെങ്കിലും ബോക്സോഫീസിൽ കളക്ഷൻ നേടാൻ മാരീസനായില്ല. തിയേറ്ററിൽ വർക്ക് ആകാതെ പോയ സിനിമയായിരുന്നു ഇത്.

വേലായുധം പിള്ളൈ എന്ന കഥാപാത്രമായി ചിത്രത്തിൽ വടിവേലു എത്തിയപ്പോൾ ദയ എന്ന കള്ളന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തിയത്. ജൂലൈ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മാരീസന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂര്‍ത്തിയാണ്. ചിത്രം ഒ.ടി.ടിയിലേക്ക് എത്തുകയാണ്.

നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. ഓഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :