Last Modified വെള്ളി, 5 ഏപ്രില് 2019 (09:14 IST)
വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മധുരരാജ ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. 9 വർഷങ്ങൾക്ക് മുൻപിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജയെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, രാജയെന്ന കഥാപാത്രത്തെ മാത്രമാണ് രണ്ടാമതും കൊണ്ടു വരുന്നതെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, മെഗാസ്റ്റാർ മമ്മൂട്ടിയും ഇതുതന്നെയാണ് പറയുന്നത്. ഇത് പോക്കിരിരാജയുടെ രണ്ടാം ഭാഗമാമല്ല, രാജയുടെ രണ്ടാം വരവാണെന്നാണ് ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ജിസിസിൽ നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി
പറഞ്ഞത്. പോക്കിരിരാജയിൽ അനുജനായി അവതരിപ്പിച്ച പൃഥ്വിരാജ് എന്തുകൊണ്ടാണ് മധുരരാജയിൽ ഇല്ലാത്തതെന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂക്കയുടെ വാക്കുകൾ:
‘പോക്കിരിരാജയിലെ ചില കഥാപാത്രങ്ങളെ മാത്രം അതേപടി മധുരരാജയിലും കൊണ്ടുവന്നിട്ടുണ്ട്. സലിം കുമാർ അവതരിപ്പിക്കുന്ന സുധാകർ മംഗളോദയം, നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം, അമ്മവനായ വിജയരാഘവൻ, രാജയുടെ സന്തതസഹചാരികൾ, എന്നിവരാണ് മധുരരാജയിലും റിപീറ്റ് ചെയ്യപ്പെടുന്നത്. പൃഥ്വിരാജ് ചെയ്ത സൂര്യ കല്യാണം കഴിച്ച് ലണ്ടനിലാണുള്ളത്. ഈ കഥ നടക്കുന്ന സ്ഥലത്ത് വരാൻ സൂര്യയ്ക്ക് കഴിയില്ല. അതാണ് ആ കഥാപാത്രത്തെ ഉൾപ്പെടുത്താത്തത്.’ -
മമ്മൂക്ക പറഞ്ഞു.