പെരുന്നാള്‍ റിലീസ് പടങ്ങള്‍ ! കേരള ബോക്‌സ് ഓഫീസ് പിടിക്കാന്‍ പുത്തന്‍ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (11:14 IST)
കാതല്‍

മമ്മൂട്ടിയുടെ പുതിയ സിനിമ കാതല്‍ ഒരുങ്ങുകയാണ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ജ്യോതികയാണ് നായിക. പെരുന്നാളിന് ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.

കഠിന കഠോരമീ അണ്ഡകടാഹം

'കഠിന കഠോരമീ അണ്ഡകടാഹം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമയുടെ പെരുന്നാളിന് പ്രദര്‍ശനത്തിന് എത്തും. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്

അയല്‍വാശി

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന 'അയല്‍വാശി' എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.സൗബിന്‍ നായകനായി എത്തുമ്പോള്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‌ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാന വേഷയങ്ങളില്‍ എത്തുന്നു.


തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

2018

2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഡിസാസ്റ്റര്‍ ത്രില്ലര്‍ സിനിമയാണ് '2018', ചിത്രത്തില്‍ ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍ റാം, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സുലേഖ മന്‍സില്‍

ഭീമന്റെ വഴി എന്ന സിനിമയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സുലേഖ മന്‍സില്‍.ലുക്മാന്‍, ചെമ്പന്‍ വിനോദ്, അനാര്‍ക്കലി, ശബരീഷ്, മാമുക്കോയ, ഗണപതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തിരക്കഥയും അഷറഫ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :