ദുല്‍ഖര്‍ വീണ്ടും തെലുങ്കിലേക്ക് വാത്തി സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകന്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മെയ് 2023 (19:57 IST)
സീതാരാമത്തിന്റെ വന്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. വാത്തി എന്ന ധനുഷ് ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

സിത്താര എന്റര്‍ടൈന്മെന്റും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നാഗവംശി,സായി സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കേരളത്തില്‍ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് വിതരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :