വീണ്ടും തമിഴിൽ തരംഗമാവാൻ ദുൽഖർ; നായികയാവാൻ കാജൾ അഗർവാളും

ഇതിനിടെ ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ കാജൾ അഗർവാൾ നായികയായി എത്തുന്നു എന്നതാണ് മറ്റൊരു സിനിമാ വാർത്ത.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 16 ജനുവരി 2020 (14:16 IST)
2020ൽ കൈ നിറയെ ചിത്രണങ്ങളുമായാണ് ദുൽഖർ സൽമാന്റെ വരവ്. നടനായും നിര്‍മാതാവായും എത്തുന്ന ചിത്രങ്ങളുടെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തിൽ
പങ്കുവെച്ചിരുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നിവയായിരുന്നു ആ മൂന്ന് സിനിമകള്‍.

ഇതിനിടെ ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തുന്നു എന്നതാണ് മറ്റൊരു സിനിമാ വാർത്ത. ആദ്യമായാണ് ഇവർ ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ കാജല്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും
കൂടുതൽ
വിവരങ്ങളൊന്നും താരം ചിത്രത്തെ കുറിച്ചു പറഞ്ഞിട്ടില്ല. നിലവിൽ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ ടുവില്‍ കാജൾ 85 വയസുള്ള കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ട്.‌

സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് ആണ് ദുല്‍ഖറിന്റെ ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണിത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :