സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കും:ചിരഞ്ജീവി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (12:45 IST)

സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹം നേതൃത്വം നല്‍കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും അപ്പോളോ 247മായി ചേര്‍ന്നാണ് വാക്‌സിന്‍ നല്‍കുന്നത്.

ഏപ്രില്‍ 22മുതല്‍ ഇതിന് തുടക്കമാകും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസത്തോളം വിതരണം നീണ്ടു നില്‍ക്കുമെന്നും അര്‍ഹതയുള്ളവര്‍ക്ക് അവരുടെ പങ്കാളിയെയും വാക്‌സിന്‍ ലഭിക്കാന്‍ കൊണ്ടുവരാമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് കെറോണ ക്രൈസിസ് ചാരിറ്റിയ്ക്ക് നടന്‍ തുടക്കം കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :