50 ദിവസങ്ങള്‍ തിയേറ്ററുകളില്‍, ഏഴാമത്തെ ആഴ്ച 6.05 കോടി, ദൃശ്യം2 കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (09:14 IST)
ഏഴാമത്തെ ആഴ്ചയും ദൃശ്യം2 കാണാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ടായിരുന്നു.236.75 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്ഗണ്‍ നായകനായി ഏഴാമത്തെ ആഴ്ച സ്വന്തമാക്കിയത് 6.05 കോടി കളക്ഷനാണ്. ഇപ്പോഴിതാ സിനിമ പ്രദര്‍ശനത്തിന് എത്തി 50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.


എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :