ദൃശ്യം 2 ഷൂട്ടിംഗ് മാറ്റിവച്ചു, സെറ്റ് വർക്കുകൾ പൂർത്തിയായില്ലെന്ന് വിശദീകരണം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (14:36 IST)
മോഹൻലാലിൻറെ ദൃശ്യം 2വിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം ഒരു ആഴ്ചത്തേക്ക് കൂടി നീട്ടുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. സെറ്റു വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ഷൂട്ടിംഗ് നീട്ടിയത്. തൊടുപുഴ കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കൊച്ചിയിൽ 14 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയായിരിക്കും തൊടുപുഴയിലേക്ക് ഷൂട്ടിങ് സംഘം എത്തുക.

അതേസമയം കൊറോണ പ്രോട്ടോകോൾ അനുസരിച്ചാണ് ചിത്രീകരണം. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങൾ ഒരുക്കും. അതുപോലെതന്നെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്ഥർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :