Diya Krishna's oh By Ozy Scam: ദിയ കൃഷ്ണ പറഞ്ഞതെല്ലാം സത്യം?; ജീവനക്കാരുടെ വാദം പൊളിഞ്ഞു, ലക്ഷങ്ങൾ തിരിമറി നടത്തിയതായി പോലീസ്

പണം എങ്ങനെയൊക്കെയാണ് ചിലവഴിച്ചതെന്ന് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

നിഹാരിക കെ.എസ്| Last Updated: ചൊവ്വ, 10 ജൂണ്‍ 2025 (11:18 IST)
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ 'Oh By Ozy' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത്. സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം മാറ്റിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ജീവനക്കാരായ യുവതികളുടെ ബാങ്ക് അക്കൗണ്ട് സ്റ്റെമെന്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്. പണം എങ്ങനെയൊക്കെയാണ് ചിലവഴിച്ചതെന്ന് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

കസ്റ്റമേഴ്‌സിന്റെ കൈയ്യിൽ നിന്നും ലഭിക്കുന്ന പണം യുവതികൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ജീവനക്കാർ ആരോപിച്ചതെല്ലാം കള്ളമാണെന്ന് ഇതിലൂടെ തെളിയുകയാണ്. ഡിജിറ്റൽ തെളിവുകളെല്ലാം യുവതികൾക്കെതിരാണ്. ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. തുടക്കം മുതൽ ദിയ പറഞ്ഞത് തന്നെയാണ് നടന്നതെന്നാണ് തെളിവുകൾ ലഭിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

ദിയയുടെ വിവാഹശേഷമാണ് യുവതികൾ തട്ടിപ്പ് ആരംഭിച്ചത്. തങ്ങളുടെ അക്കൗണ്ടിൽ വന്ന പണം യുവതികൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണം കൂടുതൽ തട്ടിയെടുത്തത് ദിയ ഗർഭിണിയായ സമയത്താണ്. ഗർഭിണിയായ സമയം തനിക്ക് സ്ഥാപനത്തിലേക്ക് പോകാൻ സാധിക്കില്ലായിരുന്നുവെന്നും തന്റെ സാഹചര്യം ജീവനക്കാർ മുതലെടുക്കുകയായിരുന്നുവെന്നും ദിയ ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :