Diya Krishna: 'എന്റെ അമ്മ അവന്റെ കാലിൽ തൊട്ട് വണങ്ങണോ?'; അശ്വിന് ദിയയുടെ വീട്ടിൽ അവഗണനയെന്ന് കമന്റ്, ദിയയുടെ മറുപടി

ദിയ കൃഷ്ണ പങ്കുവച്ച പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

നിഹാരിക കെ.എസ്| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2025 (16:55 IST)
സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ മകൾ എന്ന ലേബലിൽ അല്ലാതെ തന്നെ സ്വന്തം കഴിവുകൊണ്ട് പ്രശസ്തയാണ് ദിയ. ആരാധകരെ പോലെ തന്നെ വിമർശകരും ദിയയ്ക്കുണ്ടെന്നാണ് വസ്തുത. ദിയ കൃഷ്ണ പങ്കുവച്ച പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

കടുത്ത വിമർശനങ്ങളാണ് വിഡിയോയുടെ കമന്റ് ബോക്‌സ് നിറയെ. ദിയയുടെ അമ്മ സിന്ധു കൃഷ്ണയ്‌ക്കെതിരെയാണ് അധികം വിമർശനങ്ങളും. വിഡിയോയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെ സിന്ധു അപമാനിച്ചുവെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

അശ്വിന് സിന്ധു ചിക്കൻ കാല് കൊടുത്തില്ലെന്നും ഭക്ഷണം വിളമ്പിക്കൊടുത്തില്ലെന്നും അതിലൂടെ അശ്വിനെ അപമാനിച്ചുവെന്നുമാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ആരാധകരുടെ വിമർശനങ്ങൾക്ക് ദിയ തന്നെ മറുപടിയുമായി എത്തിയിട്ടുണ്ട്. വിഡിയോയുടെ താഴെ കമന്റിലൂടെയായിരുന്നു ദിയയുടെ മറുപടി.

അശ്വിനെ തന്റെ അമ്മ കാണുന്നത് മകനായിട്ടാണ്. അതിനാലാണ് തങ്ങളോട് സംസാരിക്കുന്നത് പോലെ അശ്വിനോടും സംസാരിക്കുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിനെ തന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴണോ എന്നും ദിയ വിമർശകരോട് ആഞ്ഞടിക്കുന്നുണ്ട്.

''എന്ത് വൃത്തികെട്ട കമന്റുകളാണ്. എന്റെ അമ്മ അവനെ കാണുന്നത് സ്വന്തം മകനെപ്പോലെയാണ്. അതുകൊണ്ട് ഞങ്ങളോട് സംസാരിക്കുന്നത് പോലെ തന്നെ അവനോടും സംസാരിക്കും. എന്റെ സഹോദരി അഹാന അവനേക്കാൾ രണ്ട് വയസ് മൂത്തതാണ്. എന്റെ ഭർത്താവാണെന്ന് കരുതി അവനെ കാണുമ്പോഴൊക്കെ എന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴുകയോ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയോ ചെയ്യണമെന്നില്ല. അവന്റെ അമ്മ എന്നോടും അത് ചെയ്യാറില്ല.'' എന്നാണ് ദിയ പറയുന്നത്.

''ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തുമ്പോൾ ചിന്തിക്കുക. എനിക്കറിയാം, എന്റെ കുടുംബത്തിൽ നിന്നല്ലാത്ത ആർക്കുവേണ്ടിയും നിങ്ങൾ ആശങ്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷെ അത് സാഡിസ്റ്റ് മനോഭാവമാണ്. പിന്നെ, എല്ലായിപ്പോഴും പോസിറ്റീവ് കമന്റിടുന്നവരോട്, എന്റെ അടുത്ത വ്‌ളോഗിലും നിങ്ങളെ പ്രതീക്ഷിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു'' എന്നും ദിയ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :