അനുബന്ധ വാര്‍ത്തകള്‍
- Diya Krishna: ഒരു മാസം മാത്രമുള്ള കുഞ്ഞുമായി കൂലി കാണാൻ തിയേറ്ററിലെത്തി ദിയ; ഉപദേശവുമായി ആരാധകർ
- Diya Krishna: അവർ ഇപ്പോൾ സബ് ജയിലിൽ, സത്യം പറഞ്ഞെങ്കിൽ പേര് പോലും പുറത്തുവരില്ലായിരുന്നു: തട്ടിപ്പ് കേസിൽ സിന്ധു കൃഷ്ണ
- Diya Krishna: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും കീഴടങ്ങി
- ദിവസവും എടുക്കുന്നത് 2 ലക്ഷം, സ്വർണം വാങ്ങിക്കൂട്ടി; ദിയയുടെ സ്ഥാപനത്തിലെ ജോലിക്കാരുടെ മൊഴിയിൽ ഞെട്ടി കുടുംബം
- Diya Krishna Case: ക്യൂ ആർ കോഡ് വഴി 40 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തി, സ്വർണവും സ്കൂട്ടറും വാങ്ങി, കുറ്റസമ്മതവുമായി പ്രതികൾ
Diya Krishna: 'കൈക്കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍, ബോധമില്ലേ നിങ്ങൾക്ക്'; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വീഡിയോ ഡിലീറ്റാക്കി ദിയ
അടുത്തിടെയാണ് ദിയ അമ്മയായത്.
സോഷ്യല്‍ മീഡിയയിലെ ജനപ്രീയ മുഖമാണ് ദിയ കൃഷ്ണ. ദിയയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ദിയ പങ്കിടുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെയാണ് ദിയ അമ്മയായത്. കുഞ്ഞിന് ഒന്നര മാസം പ്രായമുണ്ട്. ചെറിയ കുഞ്ഞിനെയും കൊണ്ട് ദിയയും ഭർത്താവ് അശ്വിനും കഴിഞ്ഞ ദിവസം സിനിമ കാണാൻ തിയേറ്ററിൽ എത്തിയിരുന്നു.
ഈ വ്ളോഗ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. രജനികാന്തിന്റെ കൂലി സിനിമ കാണാനായിരുന്നു ദിയ കുഞ്ഞിനെയും കൊണ്ടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
'ഇത്ര ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ചും തിയേറ്റര്‍. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിയ്ക്ക് താങ്ങാനാകില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് ഇതൊന്നും പറഞ്ഞു കൊടുക്കാത്തത്? കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കും, ഇങ്ങനെ ചെയ്യരുത്, ഇത്രയും വിവരുമുള്ളവരാണോ കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍ പോയിരിക്കുന്നത്' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഉപദേശം അമിതമായതോടെ തന്റെ യൂട്യൂബ് ചാനലില്‍ നിന്നും ഈ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ് ദിയ. താരത്തിന്റെ ചാനലില്‍ നിലവില്‍ വീഡിയോ കാണാന്‍ സാധ്യമല്ല. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളോട് ദിയ പ്രതികരിക്കുമെന്നാണ് താരത്തിന്റെ ആരാധകര്‍.