മലയാള സിനിമയുടെ സ്വപ്നാടകൻ, സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (10:57 IST)
പ്രശസ്ത മലയാളം സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇരകള്‍,യവനിക, ആദാമിന്റെ വാരിയെല്ല്,സ്വപ്നാടനം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് തുടങ്ങി യ ക്ലാസിക് സിനിമകളുടെ സംവിധായകനാണ്.

മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമകള്‍ ഒട്ടേറെ സംവിധാനം ചെയ്ത കെ ജി ജോര്‍ജിനോളം മികച്ച മറ്റൊരു സംവിധായകനെ എടുത്തുകാണിക്കാന്‍ സാധിക്കില്ല, മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ തോതില്‍ സഹായിച്ച മേള, എന്നീ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് കെ ജി ജോര്‍ജ്. 1976ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് കെ ജി ജോര്‍ജിന്റെ ആദ്യ സിനിമ. 1998ല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിന് ശേഷം പിന്നീട് മറ്റൊരു സിനിമയും കെ ജി ജോര്‍ജ് സംവിധാനം ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :