ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം,തെന്നിന്ത്യയില്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍, ചിത്രീകരണം ജനുവരി 28 മുതല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ജനുവരി 2023 (11:13 IST)
ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഉടന്‍ എന്ന സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന സിനിമയില്‍ നീത പിള്ളയാണ് നായിക. ദിലീപിന്റെ 148-ാമത്തെ സിനിമ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

തെന്നിന്ത്യയില്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.
സിനിമയുടെ ലോഞ്ച് ഇവന്റും സ്വിച്ച് ഓണ്‍ കര്‍മവും ജനുവരി 27ന് എറണാകുളത്ത് വച്ചാണ് നടക്കുക. തൊട്ടടുത്ത ദിവസം മുതല്‍ സിനിമയുടെ ചിത്രീകരണവും ആരംഭിക്കും.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും
ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :