മൂന്നര വര്‍ഷത്തിനുശേഷം ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക് ! നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഇതാണ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജൂലൈ 2023 (11:28 IST)
മൂന്നര വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ദിലീപിന്റെ ആരാധകര്‍ക്ക്. ഒടുവില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'ബിഗ് സ്‌ക്രീനുകളിലേക്ക്.2019 നവംബറില്‍ പുറത്തിറങ്ങിയ ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ് ഒടുവില്‍ തിയേറ്റുകളില്‍ എത്തിയ ദിലീപ് സിനിമ. കേശു ഈ വീടിന്റെ നാഥന്‍ 2021 ല്‍ ഒടിടി റിലീസായെങ്കിലും ആരാധകരുടെ കാത്തിരിപ്പ് നീണ്ടു പോയി.

പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ തനിക്ക് ഭയമില്ലെന്ന് ദിലീപ് പറഞ്ഞു. കൂടുതലും ചിരിപ്പിക്കുന്ന സിനിമകളാണ് ചെയ്തിട്ടുള്ളത്. ആ സ്‌നേഹം ജനങ്ങള്‍ എന്നും കാണിച്ചിട്ടുമുണ്ട്. ഞാന്‍ വല്ലാത്തൊരു ഘട്ടത്തില്‍ നിന്നപ്പോള്‍ ഇറങ്ങിയ രാമലീലയാണ് ജനങ്ങളുടെ പിന്തുണ എത്രത്തോളമെന്ന് മനസ്സിലാക്കി തന്നത്. അത് വിജയിപ്പിച്ചതു പോലെ ആ സിനിമ കാണാനും ജനങ്ങള്‍ തിയേറ്ററിലെത്തുമെന്നും വോയിസ് ഓഫ് സത്യനാഥന്‍ എത്തുമ്പോള്‍ ദിലീപ് പറഞ്ഞിരുന്നു.

2 മണിക്കൂറും 17 മിനിറ്റുമുള്ള സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :