കഴിഞ്ഞ കുറേ കാലമായി ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച ദിലീപിന് സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ എതിര്‍പ്പുണ്ട്

Dileep - Pavi Care Taker Movie
രേണുക വേണു| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (15:47 IST)
Dileep - Pavi Care Taker Movie

ഒട്ടേറെ കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിരുന്ന നടനാണ് ദിലീപ്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളുമായി ദിലീപിന്റെ സിനിമകളൊന്നും ബോക്‌സ്ഓഫീസില്‍ വലിയ വിജയമാകുന്നില്ല. സമീപകാലത്ത് മിക്ക ദിലീപ് ചിത്രങ്ങളും വന്‍ പരാജയമായി. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' ആണ് ദിലീപിന്റെ വരാനിരിക്കുന്ന ചിത്രം. തന്റെ നിലനില്‍പ്പിന് ഈ സിനിമ വിജയിക്കേണ്ടത് അത്യാവശ്യമാണെന്ന് ദിലീപ് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച ദിലീപിന് സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ എതിര്‍പ്പുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ നിന്നുള്ള എതിര്‍പ്പ് തന്നെ മാനസികമായി തളര്‍ത്തുകയാണെന്ന് പരോക്ഷമായി പറയുകയാണ് ദിലീപ്. കഴിഞ്ഞ കുറേ കാലമായി ദിവസവും താന്‍ കരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞു. പവി കെയര്‍ ടേക്കറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ദിലീപിന്റെ വൈകാരിക പ്രതികരണം.

' പ്രേക്ഷകരുടെ കൈയടി, എന്നെ വിശ്വസിച്ചു സിനിമ നിര്‍മിക്കുന്ന നിര്‍മാതാക്കള്‍, അതുപോലെ എനിക്ക് പുതിയ കഥാപാത്രങ്ങള്‍ നല്‍കുന്ന സംവിധായകര്‍, എഴുത്തുകാര്‍ തുടങ്ങി ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഞാന്‍. ഈ സിനിമ എത്രത്തോളം എനിക്ക് ആവശ്യമാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഇത് എന്റെ 149-ാം സിനിമയാണ്. ഇത്രയും കാലം ഞാന്‍ നിങ്ങളെ ഒരുപാട് ചിരിപ്പിച്ചു. പക്ഷേ കഴിഞ്ഞ കുറേ കാലമായി ദിവസവും കരഞ്ഞു കൊണ്ടിരിക്കുകയാണ് ഞാന്‍. ഇവിടെ നിലനില്‍ക്കാന്‍ എനിക്ക് ഈ സിനിമ ആവശ്യമാണ്,' ദിലീപ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :