സ്മേര അഗസ്റ്റിന്|
Last Modified വെള്ളി, 22 നവംബര്‍ 2019 (17:32 IST)
മലയാളി നായിക രജിഷ വിജയന് ഇനി തമിഴ് സൂപ്പര്‍താരം ധനുഷിന്റെ നായിക. ‘കര്ണന്‘ എന്ന ചിത്രത്തിലാണ് ധനുഷിന് നായികയായി രജിഷ എത്തുന്നത്.
‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തെയാകെ അമ്പരപ്പിച്ച സംവിധായകന് മാരി സെല്‍വരാജാണ് കര്ണന് സംവിധാനം ചെയ്യുന്നത്. പരിയേറും പെരുമാള്‍ പോലെ തന്നെ ഒട്ടേറെ സോഷ്യല്‍ - പൊളിറ്റിക്കല്‍ പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്ന ചിത്രമായിരിക്കും കര്ണന്.
മലയാളത്തില്‍ നിന്ന് രജിഷ വിജയനെ കൂടാതെ ലാല്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സന്തോഷ് നാരായണനായിരിക്കും സംഗീതം.
ധനുഷിന്റെ കഴിഞ്ഞ ചിത്രം ‘അസുരന്’ 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയായിരുന്നു. വെട്രിമാരന് സംവിധാനം ചെയ്ത അസുരനില്‍ മഞ്ജു വാര്യരായിരുന്നു നായിക. മഞ്ജുവിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അസുരനിലൂടെ മഞ്ജുവിന് ചെയ്യാന്‍ കഴിഞ്ഞത് കര്‍ണനിലൂടെ രജിഷ വിജയന് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.