December Releases: ഡിസംബറില്‍ സിനിമ പ്രേമികളുടെ പോക്കറ്റ് കീറുമെന്ന് ഉറപ്പായി; മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും നിവിന്‍ പോളിയും എത്തും

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ആണ് ആദ്യം തിയറ്ററുകളിലെത്തുക

രേണുക വേണു| Last Modified വ്യാഴം, 27 നവം‌ബര്‍ 2025 (09:36 IST)

December Releases: ഡിസംബറില്‍ സിനിമ പ്രേമികളെ കാത്തിരിക്കുന്നത് ചാകര. മൂന്ന് മലയാളി സിനിമകള്‍ അടക്കം പത്തോളം സിനിമകളാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. അതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, നിവിന്‍ പോളി സിനിമകളുമുണ്ട്.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ആണ് ആദ്യം തിയറ്ററുകളിലെത്തുക. ഡിസംബര്‍ അഞ്ചിനാണ് വേള്‍ഡ് വൈഡ് റിലീസ്. ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത 'ഭ.ഭ.ബ' ഡിസംബര്‍ 18 നു എത്തും. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളിലെത്തുന്നുണ്ട്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്തിരിക്കുന്ന 'സര്‍വ്വം മായ' ക്രിസ്മസ് വാരത്തില്‍ തിയറ്ററുകളിലെത്തും. ഡിസംബര്‍ 24 നായിരിക്കും റിലീസ്. അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ ചിത്രം 'വൃഷഭ' ഡിസംബര്‍ അവസാനമാകും റിലീസ്. ഇതിനിടയില്‍ 'സമ്മര്‍ ഇന്‍ ബെത്‌ലഹേം' റി റിലീസ് ഡിസംബര്‍ 12 നു നടക്കും. അവതാര്‍ 3, അനക്കോണ്ട എന്നീ ചിത്രങ്ങളും ഡിസംബറില്‍ റിലീസ് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :