'കഷ്ടപ്പെട്ട നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല...'; വാപ്പിയുടെ സ്വപ്നങ്ങള്‍ക്ക് അമീറ, ഹൃദയത്തില്‍ തൊട്ട് 'ഡിയര്‍ വാപ്പി'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (11:11 IST)
ഡിയര്‍ വാപ്പി കാഴ്ചക്കാരുടെ മനസ്സും നിറയ്ക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് സിനിമയിലെ ടീസര്‍ പുറത്തിറങ്ങി. പിതാവിന്റെ സ്വപ്നങ്ങള്‍ക്കായി ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരു മകളുടെ കഥ കൂടിയാണ് ചിത്രം.ടൈലര്‍ ആയി ജോലി ചെയ്തുവരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.

ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക.
ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :