ദസറയുടെ 100 കോടി, പിന്നാലെ പുതിയ സിനിമ,സംവിധായകന്‍ ശ്രീകാന്ത് ഒഡേലയുടെ അടുത്ത നായകന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (12:10 IST)
ദസറ വിജയത്തിന് ശേഷം സംവിധായകന്‍ ശ്രീകാന്ത് ഒഡേല ഒരുക്കുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ദസറ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

നടന്‍ പ്രഭാസിനെ കണ്ട് പുതിയ സിനിമയുടെ കഥ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വിദേശത്ത് ചികിത്സയിലായിരുന്ന നടന്‍ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്.മാസ് പിരീഡ് ആക്ഷന്‍ ചിത്രത്തിലായാണ് പ്രഭാസിനെ ശ്രീകാന്ത് സമീപിച്ചിരിക്കുന്നത്.


പ്രഭാസിന്റെ സലാര്‍ റിലീസിന് ഒരുങ്ങുകയാണ്.ഒടിടി റൈറ്റ്‌സ് വിറ്റ് പോയതിലൂടെ 160 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.നൈറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :