കങ്കണയ്ക്ക് കോവിഡ്, നടി ക്വാറന്റൈനില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 8 മെയ് 2021 (11:42 IST)

ബോളിവുഡ് നടി കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണം ഉണ്ടായിരുന്നു, കണ്ണുകളില്‍ എരിച്ചിലും.ഹിമാചലിലേക്ക് പോകാമെന്ന് വിചാരിച്ചിരുന്നു, അതിനാല്‍ ഇന്നലെ ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.ഞാന്‍ ക്വാറന്റൈനില്‍ ആണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല.

ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്.പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം. ഹര ഹര മഹാദേവ്'-കുറിച്ചു.

അടുത്തിടെ നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് ഏറെ ചര്‍ച്ചയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :