aparna shaji|
Last Modified വെള്ളി, 8 ഏപ്രില്‍ 2016 (17:35 IST)
അമ്മാവനായതിന്റെ സന്തോഷത്തിലാണ് ബോളിവുഡിലെ മസിൽ മാൻ. എന്നാൽ ഇപ്പോഴത്തെ വിഷയമതൊന്നുമല്ല. സഹോദരിയുടെ കുട്ടിയോട് ആർക്കായാലും സ്നേഹമുണ്ടാകും. സമ്മാനങ്ങളും നൽകും. എന്നാൽ ഇതിത്തിരി കൂടിപ്പോയില്ലേ എന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്.
സഹോദരി അർപ്പിതയ്ക്ക് മാർച്ച് മുപ്പതിനാണ് സുന്ദരനായൊരു ആൺകുഞ്ഞു ജനിക്കുന്നത്. കുഞ്ഞിന് അഹിൽ എന്ന് പേരുമിട്ടു. ഇതിന്റെ സന്തോഷത്തിൽ സൽമാൻ തന്റെ സഹോദരി പുത്രന് നൽകിയ സമ്മാനമോ ഒരു ബി എം ഡബ്‌ളിയൂ സീരീസ് 7. ഒരു മാസം മുമ്പ് അര്‍പ്പിത അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സല്‍മാന്‍ ഖാന്റെ വീട്ടില്‍ വച്ച് ആഘോഷിച്ചിരുന്നു.
നേരത്തേ സഹോദരി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ താരം ബോളിവുഡിലെ താരങ്ങളെ എല്ലാവരെയും ക്ഷണിച്ച് കൊണ്ട് വലിയ ആഘോഷമായിരുന്നു. മുമ്പ് അര്‍പ്പിതയുടെ വിവാഹത്തിന് സൽമാൻ അഞ്ചു കോടിയുടെ റോള്‍ഡ് റോയിസ് ഫാന്റയായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്. എന്തായാലും വാർത്ത പാപ്പരാസികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം